മൂവാറ്റുപുഴ: നഗരസഭയുടെ പരിശുദ്ധം ദൈവാലയം പദ്ധതിക്ക് ഹോളിമാഗി ഫൊറോന പള്ളിയിൽ തുടക്കമായി. നഗരസഭയുടെയും ശുചിത്വമിഷന്റെ ഏജൻസിയായ ക്രിസ് ഗ്ലോബലിന്റെയും ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ നഗരസഭാ പരിധിയിൽ നടപ്പാക്കിവരുന്ന മാലിന്യമുക്ത നഗരത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ആരാധനാലയങ്ങളിലും പരിസരങ്ങളിലുമുള്ള ജൈവ, അജൈവ പാഴ്വസ്തുക്കൾ നീക്കം ചെയ്യുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് പരിശുദ്ധം ദൈവാലയം.
ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം നിർവഹിച്ചു. വികാരി ഫാ. ജോസഫ് മുളഞ്ഞനാനി അധ്യക്ഷത വഹിച്ചു.
നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, നിർമല സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ആന്റണി പുത്തൻകുളം, സ്ഥിരംസമിതി അധ്യക്ഷരായ അബ്ദുൽസലാം, ജോസ് കുര്യാക്കോസ്, നഗരസഭാംഗങ്ങളായ രാജശ്രീ രാജു, ജോളി മണ്ണൂർ, ജിനു മടേയ്ക്കൽ, ജോയ്സ് മേരി ആന്റണി, അജി മുണ്ടാടൻ എന്നിവർ പങ്കെടുത്തു. നഗരസഭ ഉപാധ്യക്ഷ സിനി ബിജു ശുചിത്വ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.