മൂവാറ്റുപുഴ: താലൂക്കിലെ എപിഎൽ വിഭാഗത്തിലുള്ള അർഹരായ റേഷൻ കാർഡുടമകളെ ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് 31 വരെ ഓണ്‍ലൈനായി സ്വീകരിക്കും. കാർഡ് ഉടമയോ കുടുംബാംഗങ്ങളോ മുൻഗണന വിഭാഗത്തിൻ ഉൾപ്പെടാൻ അർഹനാണെന്ന് പഞ്ചായത്ത്, നഗരസഭ സെക്രട്ടറിയുടെ സാക്ഷ്യപത്രവും മറ്റ് സർട്ടിഫിക്കറ്റുകളുണ്ടെങ്കിൽ അതുമുൾപ്പെടെ അക്ഷയ കേന്ദ്രം വഴി അപേക്ഷ നൽകാം. www.civilsupplies kerala.gov.in എന്ന വെബ് സൈറ്റ്, സിറ്റിസണ്‍ ലോഗിൻ മുഖേന മാത്രം അപേക്ഷ നൽകണമെന്ന് താലൂക്ക് സപ്പൈ ഓഫീസർ അറിയിച്ചു.
ശുചീകരണ
പ്രവര്‍ത്തനം
പൈങ്ങോട്ടൂര്‍: ഗാന്ധി ജയന്തിയുടെ ഭാഗമായി നടത്തിയ സേവനവാരത്തോടനുബന്ധിച്ചു പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാര്‍ഥികള്‍ പൈങ്ങോട്ടൂര്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സണ്ണി കാഞ്ഞിരത്തിങ്കല്‍, സാബു മത്തായി, നൈസ് എല്‍ദോ, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ദീപ്തി റോസ്, സ്കൗട്ട് മാസ്റ്റര്‍ സിസ്റ്റ ഫീന, അധ്യാപകര്‍, അങ്കണവാടി ടീച്ചര്‍ കെ.ജി. സുജാത, ആശാവര്‍ക്കര്‍ വി. എം. ഷൈല എന്നിവര്‍ നേതൃത്വം നല്കി.