കോതമംഗലം: മുക്കുപണ്ടം പണയം വച്ച് വൻ സാന്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഊന്നുകൽ, കവളങ്ങാട് സഹകരണ ബാങ്കുകളിലേക്ക് യുഡിഎഫ് കവളങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഈ ബാങ്കുകളിൽ നടന്നിട്ടുള്ളത്. പിൻവാതിൽ നിയമനത്തിലൂടെ എഴുപതോളം സിപിഎം പാർട്ടി ഭാരവാഹികളെയും നേതാക്കന്മാരുടെ ഭാര്യമാരെയും അനധികൃതമായി ബാങ്കുകളിൽ നിയമിച്ചിട്ടുണ്ടെന്നും ആരോപിച്ചു. ഇതിനെതിരെ ശക്തമായ നടപടി ബാങ്ക് സ്വീകരിച്ചില്ലെങ്കിൽ ഇനിയും ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. ജോബി ജേക്കബ് അധ്യക്ഷത വഹിച്ചു.
കെ.പി. ബാബു, ഷിബു തെക്കുംപുറം, ഇബ്രാഹിം കവലയിൽ, ആന്റണി പാലക്കുഴി, എബി ഏബ്രഹാം, എം.എസ്. എൽദോസ്, അബു മൊയ്തീൻ, സൈജന്റ് ചാക്കോ, ബാബു ഏലിയാസ്, ജയ്മോൻ ജോസ്, ജിൻസിയ ബിജു, എം.കെ. വിജയൻ, കെ.എം. അലിയാർ, എ.വി. ജോണി തുടങ്ങിയവർ പ്രസംഗിച്ചു.