പെരുമ്പാവൂർ: ചെറുവേലിക്കുന്നിൽ കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയിൽ. 2.170 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി ബാപൻ മണ്ഡലാണ് പിടിയിലായത്.
എക്സൈസ് റേഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്. നാട്ടിൽനിന്നു ട്രയിൻ മാർഗം കഞ്ചാവ് ഇവടെയെത്തിച്ച് ഇതരസംസ്ഥാന തൊഴിലാളികൾക്ക് മൊത്തമായും ചില്ലറയായും വില്പന നടത്തുകയായിരുന്നു ഇയാൾ. പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ടി.പി. പോൾ, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് റ്റി കെ, അമൽ മോഹനൻ എന്നിവർ പങ്കെടുത്തു.