കൊച്ചി: തമ്മനം - പുല്ലേപ്പടി റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വിശദീകരിച്ചു എറണാകുളം ജില്ലാ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടു സ്വീകരിച്ച ഹൈക്കോടതി ഇതിലെ തുടര്‍ നടപടികള്‍ വ്യക്തമാക്കി രണ്ടു മാസം കഴിഞ്ഞു സത്യവാങ്മൂലം നല്‍കണമെന്ന് കളക്ടര്‍ക്ക് നിര്‍ദേശം നല്കി. റോഡ് വികസനം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പാലിച്ചില്ലെന്നാരോപിച്ച് കടവന്ത്ര സ്വദേശിനി എസ്. പ്രിയരഞ്ജിനി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റീസ് ഷാജി പി. ചാലിയാണ് നിര്‍ദേശം നല്‍കിയത്. വിട്ടുകിട്ടിയ ഭൂമിയില്‍ അതിരടയാളം സ്ഥാപിച്ചശേഷം കച്ചവടക്കാര്‍ ഭൂമി കൈയേറിയോയെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജി ഡിസംബര്‍ രണ്ടിനു വീണ്ടും പരിഗണിക്കും.
റോഡു വികസനം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവു പാലിക്കാതിരുന്നത് മന:പൂര്‍വമുള്ള വീഴ്ചയല്ലെന്നും ഉത്തരവു നടപ്പാക്കാതിരുന്നതിനാല്‍ കോടതിക്ക് ഉണ്ടായ അസൗകര്യങ്ങള്‍ക്ക് മാപ്പു പറഞ്ഞുമാണ് ജില്ലാ കളക്ടര്‍ സത്യവാങ്മൂലം നല്‍കിയത്. റോഡ് വികസനത്തിന്റെ ഭാഗമായ സാമൂഹ്യാഘാത പഠനത്തിന് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് സ്റ്റഡീസിനെ നിയോഗിച്ച് സെപ്റ്റംബര്‍ 23 നു സര്‍ക്കാര്‍ ഉത്തരവിറക്കി. റോഡ് വികസനത്തിന് ഏറ്റെടുത്തതും വിട്ടുകിട്ടിയതുമായ ഭൂമിയിലെ കൈയേറ്റമടക്കം വിലയിരുത്താന്‍ നഗരസഭയുടെയും റവന്യൂ അധികൃതരുടെയും സംയുക്താഭിമുഖ്യത്തില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. കൈയേറ്റമുള്‍പ്പെടെ പരിശോധിക്കുന്ന നടപടികള്‍ ഒക്ടോബര്‍ 30 നകം പൂര്‍ത്തിയാക്കും. 200 ആര് സ്ഥലമാണ് റോഡ് വികസനത്തിനു ഏറ്റെടുക്കേണ്ടത് എളംകുളം, പൂണിത്തുറ വില്ലേജുകളിലെ ഭൂമിയില്‍ അതിരടയാളങ്ങള്‍ സ്ഥാപിച്ചു. വികസന പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഭൂമി കൈമാറ്റം വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.