കൊച്ചി: കൊച്ചിയെ ലഹരിയില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പോലീസും എക്സൈസും സംയുക്തമായി ആരംഭിച്ച ഡ്രൈവില്‍ 35 പേരെ അറസ്റ്റു ചെയ്തു. സെപ്റ്റംബര്‍ 16 മുതല്‍ 28 വരെ നടന്ന പരിശോധനയിലാണ് 35 കേസുകളിലായി 35 പേരെ അറസ്റ്റ് ചെയ്തത്. ആറു കിലോയോളം കഞ്ചാവ്, 7.037 ഗ്രാം എംഡിഎംഎ, 1360 മില്ലിഗ്രാം ഹെറോയിന്‍, ഒരു കഞ്ചാവ് ചെടി മുതലായവ പിടിച്ചെടുത്തു. സ്പെഷല്‍ എന്‍ഫോഴ്സിന്റെ ഭാഗമായി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി.
വിതരണക്കാരന്
സസ്പെൻഷൻ
കൊച്ചി: മില്‍മയുടെ കാനോപ്പിയും ഫ്രീസറും ഉപയോഗിച്ച് മറ്റ് കമ്പനികളുടെ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയ വിതരണക്കാരനെ സസ്പെൻഡ് ചെയ്തു. ആലുവ ഭാഗത്ത് വാഹനത്തില്‍ വില്പന നടത്തുന്ന വിതരണക്കാരനെയാണ് മില്‍മ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. മില്‍മയുടെ ബ്രാന്‍ഡും പരസ്യവും മറ്റു സാമഗ്രികളും ദുരുപയോഗം ചെയ്തു മറ്റ് കമ്പനികളുടെ ഉത്പനങ്ങൾ വിൽക്കുനവര്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മില്‍മ എറണാകുളം മേഖല യൂണിയന് ചെയര്മാന് എം.ടി. ജയന് അറിയിച്ചു.