തൃശൂർ: ഗാന്ധി ജീവിതത്തിലൂടെ കാണിച്ചുതന്ന ആശയങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അത് അനുദിന ജീവിതത്തിൽ പകർത്തേണ്ടതാണെന്നും സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ. പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മതബോധന പ്രസ്ഥാനമായ മാർ അപ്രേം സൺഡേ സ്കൂൾ സംഘടിപ്പിച്ച ഗാന്ധിസ്മൃതിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാർ ഔഗിൻ കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു.
ഗാന്ധിസന്ദേശ പദയാത്ര മണ്ണുത്തി എഎസ്ഐ സണ്ണി ഫ്ലാഗ് ഓഫ് ചെയ്തു. ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം നടത്തി. ഫാ. വിനോദ് തിമോത്തി, എ.എം. ആന്റണി, റിന്റോ ജോസ് എന്നിവർ പ്രസംഗിച്ചു.
അമൃതരംഗനെ ആദരിച്ചു
വടക്കേക്കാട്: ലഹിരിക്കെതിരായുള്ള പ്രവർത്തനത്തിന് സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രിക്ക് അർഹനായ വടക്കേക്കാട് സിഎെ അമൃതരംഗനെ യൂത്ത് കെയർ പ്രവർത്തകർ ആദരിച്ചു. അജയ്കുമാർ വൈലേരി, അഷറഫ് വടക്കേക്കാട്, ഷാഹിദ് കല്ലൂർ, ഹസൻ വടക്കേക്കാട് എന്നിവർ ചേർന്നാണ് ആദരിച്ചത്.