പുന്നംപറന്പ്: കടുത്ത സാന്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ 10 ദിവസമായി ലേ ഓഫ് പ്രഖ്യാപിച്ച വിരുപ്പാക്ക സഹകരണമിൽ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ഒഴികെയുള്ള സംയുക്ത ട്രെയ്ഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കന്പനി പടിക്കൽ പ്രതിഷേധ ധർണ നടത്തി.
വൈദ്യുതി ബിൽ അടക്കാത്തതുമൂലം കഴിഞ്ഞ ദിവസം കെ എസ് ഇ ബി അധികൃതർ മില്ലിലെത്തി ഫ്യൂസ് ഉൗരിയതോടെ കന്പനിയുടെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണ്.ഇതിനെതിരെയാണ് വിവിധ സംഘടനകൾ പ്രതിഷേധ ധർണ നടത്തിയത്. കന്പനി അടച്ചതോടെ തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിലാണ്.
വിവിധ യൂണിയൻ നേതാക്കളായ പി.രമേശൻ നായർ, എം.കെ.സുന്ദരൻ, എ.വി.ബാബു, എം.ജയപ്രകാശ്, എം.ടി.വറീത്, വി.അനിൽകുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.