പുതുക്കാട്: റെയിൽവേയുടെ സ്വച്ഛതാ പക്ക് വാര പ്രചാരണ പരിപാടിയുടെ ഭാഗമായി പുതുക്കാട് പ്രജോതി നികേതൻ കോളജ് വിദ്യാർഥികൾ പുതുക്കാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം ശുചീകരിച്ചു. ഗാന്ധിജയന്തി ദിവസം കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
സ്റ്റേഷൻ മാസ്റ്റർ കെ.യു. അച്യുതാനന്ദൻ സന്നദ്ധ പ്രവർത്തകർക്ക് സ്വച്ഛതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. പ്രജ്യോതി നികേതൻ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. കെ.എസ്. ഉമാദേവി, ഡോ. ജിന്റോ ജെയിംസ്, ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി അരുണ്‍ ലോഹിദാക്ഷൻ എന്നിവർ നേതൃത്വം നൽകി.