വടക്കാഞ്ചേരി: കിസാൻ സഭ 35-ാം അഖിലേന്ത്യ സമ്മേളനം തൃശൂരിൽ ഡിസംബർ 13 മുതൽ 16 വരെ നടക്കുന്നതിന്റെ ഏരിയ സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അനൂപ് കിഷോർ അധ്യക്ഷത വഹിച്ചു.
ജില്ല ട്രഷറർ ടി.എ. രാമകൃഷ്ണൻ, നഗരസഭ ചെയർമാൻ പി.എൻ . സുരേന്ദ്രൻ, സി പി എം ജില്ലാ കമ്മറ്റിയംഗം മേരി തോമസ്, ഏരിയ സെക്രട്ടറി കെ.ഡി. ബാഹുലേയൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി ടി.വി. സുനിൽകുമാർ സ്വാഗതവും, ഏരിയ ട്രഷറർ എം.എസ്. സിദ്ധൻ നന്ദിയും രേഖപ്പെടുത്തി.
സംഘാടക സമിതി ഭാരവാഹികളായി ഏ.സി. മൊയ്തീൻ എംഎൽഎ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, വിജയ് മാസ്റ്റർ, മേരി തോമസ്, ഡോ. കെ.ഡി. ബാഹുലേയൻ മാസ്റ്റർ, ടി.ഡി.രാമകൃഷ്ണൻ (രക്ഷാധികാരികൾ), പി.എൻ . സുരേന്ദ്രൻ (ചെയർമാൻ), ടി.വി. സുനിൽകുമാർ (കണ്‍വീനർ), എം.ആർ. അനൂപ് കിഷോർ (ട്രഷറർ) എന്നിവരെയും, 251 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 1001 അംഗ ജനറൽ കമ്മറ്റിയെയും തെരഞ്ഞെടുത്തു.