ഇരിങ്ങാലക്കുട: ഉപജില്ല ശാസ്ത്രോത്സവം സംഘാടക സമിതി രൂപീകരണ യോഗം മാപ്രാണം ഹോളിക്രോസ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ നടന്നു. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സണ്‍ സോണിയ ഗിരി യോഗം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട അസിസ്റ്റന്റ് എഡ്യുക്കേഷണൽ ഓഫീസർ എം.സി. നിഷ അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി കണ്‍വീനർ പി.ജി. ഉല്ലാസ് ശാസ്ത്രോത്സവ കരട് അവതരണം നടത്തി. ട്രഷറർ എം.ജെ. ഷാജി ബജറ്റ് അവതരണം നിർവഹിച്ചു. മേളയുടെ വിവിധ കമ്മിറ്റി കണ്‍വീനർമാരായ മെൽവിൻ, ഒ.എസ്. ശ്രീജിത്ത്, മിനി കെ. വേലായുധൻ, സന്തോഷ് ബാബു, ജോസ് എന്നിവർ വിശദീകരണം നടത്തി.
വാർഡ് കൗണ്‍സിലർ ബൈജു കുറ്റിക്കാടൻ, ഹെഡ്മാസ്റ്റർ എം.എസ്. ബെഞ്ചമിൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രിയ ജീസ്, പിടിഎ പ്രസിഡന്റ് ഷാജൻ പി. ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ കണ്‍വീനറും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ പി.എ. ബാബു, എം.എൻ. രാമൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.