കാട്ടൂർ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരും ഒരുമിച്ചു നടത്തിയ കള്ള്ഷാപ്പ് സൽക്കാര വിവാദത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കുക സെക്രട്ടറിയെ സ്ഥലം മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി മഹിളാ മോർച്ച പ്രവർത്തകർ കണ്ണുകൾ മൂടിക്കെട്ടി ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
മഹിളാമോർച്ച കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സുമന ഗംഗാധരൻ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി ബിജെപി ഇരിങ്ങാലക്കുട മണ്ഡലം വൈസ് പ്രസിഡന്റും കൗണ്‍സിലറുമായ അന്പിളി ജയൻ ഉദ്ഘാടനം ചെയ്തു.
ബിജെപി ഇരിങ്ങാലക്കുട മണ്ഡലം വൈസ് പ്രസിഡന്റ് സുനിൽ തളിയപറന്പിൽ, കാട്ടൂർ പഞ്ചായത്ത് മെന്പർ ധനീഷ് എന്നിവർ ആശംസകൾ അറിയിച്ചു. കാട്ടൂർ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ആശിഷ ടി. രാജ് സ്വാഗതവും സെക്രട്ടറി സുലത ജനാർദനൻ നന്ദിയും രേഖപ്പെടുത്തി.