ഇരിങ്ങാലക്കുട: വൈദ്യുതി ഉപയോഗം കാര്യക്ഷമമാകേണ്ടത് നാടിന്റെ ആവശ്യമാണെന്ന തിരിച്ചറിവ് ജനങ്ങൾക്കു വേണമെന്ന് കെഎസ്ഇബി എക്സിക്യുട്ടീവ് എൻജിനീയർ പി.എൻ. ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളജ് ഫിസിക്സ് സ്വാശ്രയ വിഭാഗവും കെഎസ്ഇബിയുമായി സഹകരിച്ച് നടത്തുന്ന ഉൗർജ സംരക്ഷണ സർവേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സ്വാശ്രയ വിഭാഗം ഡയറക്ടർ റവ. ഡോ. വിൽസണ് തറയിൽ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സണ് പാറേക്കാടൻ, ഫിസിക്സ് വിഭാഗം കോ-ഒാർഡിനേറ്റർ പ്രഫ. വി.പി. ആന്റോ, ബൈജു കൃഷ്ണദാസ്, പ്രഫ. ഇ.ജെ. വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.