കൊടുങ്ങല്ലൂർ: എറിയാട് ഗവ. കേരളവർമ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി ദി ന ത്തിൽ 80 അടി വലിപ്പമുള്ള ഗാന്ധിയുടെ മുഖചിത്രം തീർത്ത് വിദ്യാ ർഥികൾ. 1200 കുട്ടികൾ രണ്ടടി വലിപ്പത്തിലുള്ള 1200 ബോർഡുകൾ ചേർത്തുവച്ച് മുകളിലേയ്ക്ക് ഉയർത്തിപ്പിടിക്കുന്പോൾ കിട്ടുന്ന ആകാശ ദൃശ്യത്തിലാണ് ഗാന്ധിജിയുടെ മുഖ ചിത്രം തെളിയുന്നത്. ഇതേ ബോർഡുകൾ തന്നെ തിരിച്ചു പിടിക്കുന്പോൾ മറ്റൊരു ചിത്രം തെളിയും.
സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ തുടക്കമായി വിളംബര പരിപാടിയായാണ് ഇത്തരത്തിൽ വ്യത്യസ്തമായ ചിത്രം തീർത്തത്. കൂടാതെ, ലഹരിക്കെതിരെ വലിയൊരു സന്ദേശം എഴുതിയ 100 അടി നീളത്തിലുള്ള ബാനറും ഈ കാഴ്ചയിൽ മൂന്നാമതായി വരുന്നു ണ്ട്.
കട്ടികുറഞ്ഞ ബോർഡിൽ തുണിയൊട്ടിച്ച് സ്പ്രേ ഗണ്‍ ഉപയോഗിച്ച്് 12 ദിവസങ്ങളോളം ഡാവിഞ്ചി സുരേഷും കൂട്ടരും പണിയെടുത്താണ് ഇതു സാധ്യമാക്കിയത്. അലൂംനി അസോസിയേഷൻ, പിടിഎ, സംഘാടക സമിതി എന്നിവ യു ടെ സഹായത്തോടെയാണ് കൂറ്റൻ ചിത്രം ഒരുക്കിയത്. സ്കൂളിലെ പൂർവ വിദ്യാർഥി കൂടിയായ ഡാവിഞ്ചി സുരേഷ് തീർത്ത വ്യത്യസ്ത മീഡിയങ്ങളിലെ എണ്‍പത്തി എട്ടാമത്തെ മീഡിയം ആണിത്.