കൊരട്ടി: കൊരട്ടിയിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ ഇരുചക്ര വാഹനം കത്തിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊരട്ടി കിൻഫ്ര പാർക്കിന് സമീപം താമസിക്കുന്ന കണ്ണങ്കോട് വീട്ടിൽ നിസാമുദീനെ (42)യാണു കൊരട്ടി സി ഐ ബി.കെ. അരുണ്‍ അറസ്റ്റ് ചെയ്തത്.
കൊരട്ടി ലത്തീൻ പള്ളിക്കു സമീപം താമസിക്കുന്ന മുത്തുമാരിയുടെ ഇരുചക്രവാഹനമാണു കഴിഞ്ഞ ദിവസം രാത്രിയിൽ കത്തിച്ചത്.
നിരവധി കേസുകളിൽ പ്രതിയാണു നിസാമുദ്ദീൻ. യുവതിയോടു വിവാഹാഭ്യർഥന നടത്തിയിരുന്നു.
വിധവയായ യുവതിയെ പലതവണ ഇയാൾ ഭീഷിണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഭീഷിണിയുണ്ടായെന്ന് യുവതി കൊരട്ടി സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു.
എസ്ഐമാരായ ഷാജു എടത്താടൻ, സി.എസ്. സൂരജ്, സി.എൻ. എബിൻ, സീനിയർ സിപിഒമാരായ വി.ആർ. രഞ്ജിത്ത്, കെ.എ. പ്രദീപ്, സിപിഒ ദീപു എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.