കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മാനേജ്മെന്റ് അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം (സ്മാർട്ട് ) കൊമേഴ്സ്യൽ പ്രോഡക്ട്സ് ആന്‍ഡ് സർവീസസ് ഏഷ്യ പസഫിക് സൗത്ത് ഏഷ്യ റീജണൽ ട്രെയിനിംഗ് ആന്‍ഡ് ബിസിനസ് മാനേജർ ലോകേഷ് മട്ട ഉദ്ഘാടനം ചെയ്തു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഉൗക്കൻ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. എം.ജെ. റാണി, ഡോ. കെ.എൽ. ജോയ്, വകുപ്പു തലവൻ സാവിയോ ഫെർണാണ്ടസ് എന്നിവർ സംബന്ധിച്ചു.
മാനേജ്മെന്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികളായി അനുറിഷേത്, പി. സുരേഷ്, അക്ഷിക ഗംഗാധർ, ക്രിസ്റ്റോ ലോന എന്നിവർ ചുമതലയേറ്റു.
എ ഗ്ലോബൽ പേഴ്സ്പെക്ടീവ് ഓണ്‍ ഏവിയേഷൻ ഇൻഡസ്ട്രി എന്ന വിഷയത്തിൽ സെമിനാറും ഉണ്ടായി.