തൃശൂര്‍: വന്യജീവി വാരം ആഘോഷമാക്കി "ജിറാഫും കരടിയും പുലികളും' സന്ദർശകർക്കു നവ്യാനുഭവം പകർന്നു. തൃശൂരിൽ മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വാരാഘോഷ വിളംബരജാഥയിലാണു മൃഗങ്ങളുടെ വേഷമണിഞ്ഞ് ആളുകൾ അണിനിരന്നത്. ജീവനക്കാരുടെയും താളവാദ്യങ്ങളുടെയും അകന്പടിയോടെ മൃഗശാല കോന്പൗണ്ടിനകത്തും പുറത്തേക്കും നടത്തിയ ജാഥ ശ്രദ്ധേയമായി.
വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം കഴിഞ്ഞ ദിവസം നടന്നു. മറ്റന്നാൾ മൃഗശാലാങ്കണത്തിലെ ജീവികളെ ആസ്പദമാക്കി സന്ദർശകർക്കു ഫോട്ടോഗ്രഫി മത്സരം രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം 6.30വരെ നടക്കും. statemuseum andzoo@gmail.com എന്ന ഇ മെയിൽവിലാസത്തിൽ ചിത്രങ്ങൾ അയയ്ക്കണം. ഉച്ചയ്ക്കു 12 ന് ജീവനക്കാർക്കായി ക്വിസ് മത്സരമുണ്ടാകും.
ആറിനു രാവിലെ 10.30ന് യുപി, ഹൈസ്കൂൾ, പ്ലസ്ടു, കോളജ് വിദ്യാർഥികൾക്കായി പ്രബന്ധരചനാ മത്സരം നടക്കും. ഏഴിന് രാവിലെ 10.30ന് ഹൈസ്കൂ ൾ വിഭാഗം ക്വിസ് മത്സരം. ഉച്ചതിരിഞ്ഞ് രണ്ടിനു പ്ലസ്ടു, കോളജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം.
എട്ടിനു രാവിലെ 10.30ന് സമാപനസമ്മേളനവും സമ്മാനദാനവും നടക്കും.
വാരാഘോഷത്തിന്റെ ഭാഗമായി എട്ടുവരെ വിദ്യാർഥികൾക്കു മൃഗശാലയിലേക്കു പ്രവേശനം സൗജന്യമാണ്.