പറവൂർ: ഇരുട്ടുകുത്തി ഓടികൾ ആവേശത്തുഴയെറിഞ്ഞ താണിയൻ കടവ് വള്ളംകളിയുടെ എ ഗ്രേഡ് വിഭാഗത്തിൽ താണിയനു കിരീടം. ബി ഗ്രേഡിൽ ഗോതുരുത്ത് വിജയിയായി. താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗൺ തുഴഞ്ഞ താണിയൻ ഫൈനലിൽ തുരുത്തിപ്പുറം ബോട്ട് ക്ലബിന്റെ തുരുത്തിപ്പുറത്തെ പരാജയപ്പെടുത്തി സീസണിൽ ഇവരുടെ അഞ്ചാം കിരീടമാണ്.
ബി ഗ്രേഡ് ഫൈനലിൽ പുത്തൻവേലിക്കര ബിബിസി ബോട്ട് ക്ലബിന്റെ ഹനുമാൻ രണ്ടാമനെ പരാജയപ്പെടുത്തിയാണു ഗോതുരുത്ത് ബോട്ട് ക്ലബിന്റെ ഗോതുരുത്ത് ജയിച്ചത്. സീസണിൽ അവരുടെ രണ്ടാം ജയമാണ്. നെഹ്റു ട്രോഫിയിലായിരുന്നു ആദ്യ ജയം. മൂന്നു ജലമേളകളിൽ രണ്ടാം സ്ഥാനം നേടി.
താണിയൻകടവ് വള്ളംകളിയുടെ എ ഗ്രേഡിൽ ആറും, ബി ഗ്രേഡിൽ പന്ത്രണ്ടും വള്ളങ്ങൾ മാറ്റുരച്ചു. ഒട്ടേറെ ജലോത്സവ പ്രേമികളും, ജലമേള കാണാൻ തടിച്ചുകൂടിയിരുന്നു. വള്ളംകളി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംഘാടകരായ ക്രിസ്തുരാജ ബോട്ട് ക്ലബിന്റെ പ്രസിഡന്റ് ജോസി വെയിൽസ് താണിയത്ത് അധ്യക്ഷനായി. ഡിഎംകെ ജില്ലാ സെക്രട്ടറി ബിബിൻ വളയങ്ങാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. മുനമ്പം ഡിവൈഎസ്പി എം.കെ. മുരളി ജേതാക്കൾക്കു ട്രോഫി നൽകി.