കൊച്ചി: സ്വന്തം ജീവിതത്തിലൂടെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കഠിനാധ്വാനത്തിന്റെയും അര്പ്പണബോധത്തിന്റെയുമൊക്കെ പാഠങ്ങള്‍ പഠിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ജീവിതം ഈ തലമുറയ്ക്കും വരാനിരിക്കുന്ന തലമുറയ്ക്കും മുതല്‍ക്കൂട്ടാണെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സിവില്‍ സ്റ്റേഷന് വളപ്പില്‍ നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍.
തൊട്ടടുത്തു നില്‍ക്കുന്നയാളെ ഏറ്റവും സ്നേഹത്തോടെയും സഹാനുഭൂതിയോടും കൂടെയും കാണാനും, നമ്മെ പോലെ മറ്റൊരു മനുഷ്യനായി പരിഗണിക്കാനുമുള്ള വലിയ പാഠങ്ങളാണ് ഗാന്ധിജി നമുക്ക് പകർന്നുതന്നതെന്നും അവര്‍ പറഞ്ഞു. സിവില്‍ സ്റ്റേഷന് വളപ്പിലെ ഗാന്ധി പ്രതിമയില്‍ കളക്ടര്‍ പുഷ്പാര്‍ച്ചന നടത്തി. എഡിഎം എസ്. ഷാജഹാന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ഹുസൂര്‍ ശിരസ്തദാര്‍ ജോര്‍ജ് ജോസഫ് എന്നിവരും ഗാന്ധി പ്രതിമയില്‍ പ്രണാമമര്‍പ്പിച്ചു.
ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളും പരിസരവും ശുചീകരിച്ചു. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് വോളൻഡിയര്‍മാരുടെ 50 പേരടങ്ങുന്ന സംഘവും പങ്കാളികളായി. ഓഫീസുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി വിലയിരുത്തി.
ഏറ്റവും മികച്ച രീതിയില്‍ ഓഫീസും പരിസരവും ശുചിയാക്കുന്ന സിവില്‍ സ്റ്റേഷനിലെ മൂന്ന് ഓഫീസുകള്‍ക്ക് ജില്ലാ കളക്ടറുടെ ശുചിത്വ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.