കൊച്ചി: വയോജനദിനത്തില്‍ തേവരയില്‍ കൊച്ചി കോര്പറേഷന് നടത്തുന്ന വൃദ്ധസദനത്തിലെ താമസക്കാര്‍ക്കായി സ്നേഹസ്പര്‍ശം പരിപാടി സംഘടിപ്പിച്ചു. ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഎന്‍കെ ലൈഫ്കെയര്‍, വാര്‍ധക്യകാല പരിചരണത്തിനാവശ്യമായ ഉത്പന്നങ്ങള്‍ മാനേജിംഗ് ഡയറക്ടര്‍ അങ്കിത് മേത്ത കൈമാറി. കോര്പറേഷന് വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബാ ലാല്‍ അധ്യക്ഷത വഹിച്ചു. ഡെവലപ്മെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ആര്. റെനീഷ്, ഗവണ്മെന്റ് ഓള്ഡ്ഏജ് ഹോം സൂപ്രണ്ട് എ. സജീവ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംഗീതപരിപാടിയും വിവിധ കലാപരിപാടികളും നടന്നു.