തൊടുപുഴ: വർധിച്ചുവരുന്ന ലഹരിക്കെതിരെ വിവിധ കർമ്മ പരിപാടികളുമായി ഗാന്ധിജയന്തി ദിനത്തിൽ ന്യൂമാൻ കോളജ് ശ്രദ്ധേയമായി. ലഹരിക്കെതിരെ തൊടുപുഴ മടക്കത്താനത്ത് നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
മഞ്ഞള്ളൂർ പഞ്ചായത്തംഗം രതീഷ് മോഹനൻ, എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, എം.ടി. ബാബു, ജോമി ജോർജ്, അന്നു മരിയ എന്നിവർ പ്രസംഗിച്ചു. മണിയന്ത്രം മൈമ ആർട്സ് ആൻഡ് സ്പോർട്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന വൃക്ഷതൈ നടീൽ പഞ്ചായത്തംഗം രതീഷ് മോഹനൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് മണിയന്ത്രം മലയിൽ എത്തിയ കേഡറ്റുകൾ പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ബിജിമോൾ തോമസ്, സി.ടി. അമൽ രവീന്ദ്രൻ, സഫ്വാന ഫാത്തിമ, ജോർജ് ഹെൻട്രി, എസ്. അഭിരാം, ചെറിയാൻ കെ. ബിജു, എം. കൃഷ്ണഗാഥാ, സ്റ്റെബിമോൾ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.