കോലഞ്ചേരി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള മഴുവന്നൂർ പഞ്ചായത്തിലെ വീട്ടൂർ എസ്സി കോളനിയുടെ നവീകരണ നിർമാണോദ്ഘാടനം പി.വി. ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 2019-20ലെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം നടത്തുന്നത്.
ഓപ്പൺ എയർ സ്റ്റേജ്, ബാസ്ക്കറ്റ്ബോൾ കോർട്ട്, വാക് വേ എന്നിവ പദ്ധതിയിൽ ഉണ്ടാകും. 50 ലക്ഷം രൂപയാണ് അടങ്കൽ തുക. ജില്ലാ നിർമിതിക്കാണ് നിർമാണ ചുമതല. യോഗത്തിൽ കെ.എച്ച്. സുരേഷ്, ബി. ജയൻ, ടി.എൻ. സാജു, കെ.എസ്. അജയകുമാർ, കെ. സന്ധ്യ, എസ്. സോഫിയമോൾ, ബെന്നി കെ. പൗലോസ്, ടി.വി. ബിജി എന്നിവർ പ്രസംഗിച്ചു.