റിയാസ് ഖാൻ നായകനായി എത്തുന്ന മൂന്നാം നിയമം തിയറ്ററുകളിലേക്ക്. വിജീഷ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് റിയാസ് ഖാൻ അവതരിപ്പിക്കുന്നത്.
ഫുൾടീം സിനിമാസിന്റെ ബാനറിൽ ഫിലിപ്സ് സാന്റി ഐസക്കും വിജീഷ് വാസുദേവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അരുൺ ശിവൻ, നിഖിൽ വിജയൻ എന്നിവരാണ് സിനിമയ്ക്കായി കാമറ ചലിപ്പിക്കുന്നത്. സന്തോഷ് കോടനാട് രചിച്ച ഗാനങ്ങൾക്ക് ഈണം നൽകുന്നത് ഷിബു ജോസഫ്.
സെലിൻ സൂരജ്, സാന്റിഫിലിപ്സ്, സനൂപ് സോമൻ, ദേവസൂര്യ, സനൂജ സോമൻ, രജനി മുരളി, കവിരാജ്, കൃഷ്ണൻ, വരുണ്‍ കുമാർ, മോനിൽ ഗോപിനാഥ്, സുജാത, എം. ജെ. മാത്യു മല്ലപ്പള്ളി, ജിനു ആലുങ്കൽ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മൂന്നാം നിയമം തിയറ്ററുകളിലേക്ക്
10:31 AM Feb 03, 2018 | Deepika.com