പുതുക്കാട്: എച്ചിപ്പാറ, ചിമ്മിനി പ്രദേശങ്ങളിൽ നിരവധി വളർത്തുമൃഗങ്ങൾ പേവിഷബാധയേറ്റ് ചത്തിട്ടും ബന്ധപ്പെട്ട അധികൃതർ നിസംഗതപാലിക്കുകയാണെന്ന് വരന്തരപ്പിള്ളി കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
എച്ചിപ്പാറയിൽ പലരും നായകളുടെ കടിയേറ്റ് ചികിത്സതേടിയിട്ടുണ്ട്. ജനങ്ങൾക്ക് സംരക്ഷണവും ബോധവത്കരണവും നൽകേണ്ട പഞ്ചായത്ത്, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുഉദ്യോഗസ്ഥർ കാര്യക്ഷമമായി അന്വേഷണമൊ, നടപടികളൊ സ്വീകരിക്കുന്നില്ലെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഇതിനെതിരെ നാളെ രാവിലെ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുമെന്ന് പ്രസിഡന്റ് വിനയൻ പണിക്കവളപ്പിൽ, പഞ്ചായത്തംഗം ജോജോ പിണ്ടിയാൻ, യൂത്ത് കോണ്ഗ്രസ് മണ്ഡലം വൈസ്പ്രസിഡന്റ് ഫൈസൽ ഇബ്രാഹിം, മഹിള കോണ്ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സജീന മുജീബ് എന്നിവർ അറിയിച്ചു.