ചാവക്കാട്: ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിനു കൊടിയേറി. പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണന്പുഴ തിരുനാൾ കൊടിയേറ്റം നിർവഹിച്ചു.
ഇടവക വികാരി ഫാ. ഏബിൾ ചിറമ്മലിന്റെ സാന്നിധ്യത്തിൽ കൈക്കാരന്മാരായ സാജൻ ജോർജ്, ബിജു ജോസഫ്, ജനറൽ കണ്‍വീനർ ഷെലിനോവ് അബ്രാഹം, കണ്‍വീനർമാർ തുടങ്ങിയ ഇടവക വിശ്വാസി സമൂഹം ചടങ്ങിൽ സംബന്ധിച്ചു. ഒക്ടോബർ 10 വരെ തീയതികളിലാണ് തിരുനാൾ ആഘോഷം.