കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരിയിൽ രണ്ടിടങ്ങളിൽ സ്കൂട്ടറുകൾ മറിഞ്ഞ് സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്. കേച്ചേരി പെരുവൻമല ശിവക്ഷേത്രം റോഡിനു സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് തോന്നല്ലൂർ തൈക്കാട്ട് വീട്ടിൽ നാരായണന്റെ മകൻ വേണുഗോപാലൻ(53)ന് പരിക്കേറ്റു. ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം ഹൈവേയിലെ കേച്ചേരി ജുമാമസ്ജിദിനു സമീപം സ്കൂട്ടർ മറിഞ്ഞ് കോട്ടപ്പടി ചിരിയങ്കണ്ടത്ത് വീട്ടിൽ ബാബുവിന്റെ മകൾ മരിയ(12)ന് പരിക്കേറ്റു. കുട്ടിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് പ്രവർത്തകരാണ് ആശുപത്രികളിലെത്തിച്ചത്.