കൂനംമൂച്ചി: ഇടവകയിൽ പുതിയ തായി പണികഴിപ്പിച്ച സെന്റ് ജോസഫ്സ് പാരിഷ് ഹാളിന്റെ ഉദ്ഘാടനം ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജേക്കബ് തൂങ്കുഴി നിർവഹിക്കും. ഇന്നു വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ "സെനാരെ കാസിൽ’ ഹാളിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎയും, "ജോ-മെറി കാസിൽ’ ഹാളിന്റെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭനും നിർവഹിക്കും.
ലിഫ്റ്റിന്റെ ഉദ്ഘാടനം കണ്ടാണശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജയനും ഫലകം അനാച്ഛാദനം ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിലും നിർവഹിക്കും. തുടർന്ന് നടക്കുന്ന ഉദ്ഘാടന പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ.ഡോ. ജോർജ് ചെറുവത്തൂർ അധ്യക്ഷത വഹിക്കും.
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. പ്രമോദ്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എ. മുഹമ്മദ് ഷാഫി, കണ്ടാണശേരി ഗ്രാമപഞ്ചായത്ത് മെന്പർ എ.എ. കൃഷ്ണൻ, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് മെന്പർ നാൻസി ആന്റണി, പാരിഷ് ഹാൾ കണ്സ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ ടി.എൽ. കൊച്ചൗസേഫ് എന്നിവർ പങ്കെടുക്കും.
തുടർന്ന് നടക്കുന്ന ഇടവക ദിന പൊതുസമ്മേളനം തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് സെന്റ് ജോസഫ്സ് സ്ക്വയർ ആശീർവാദകർമവും നടക്കും. മറ്റം ഫൊറോന വികാരി ഫാ. ഷാജു ഉൗക്കൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വൈദിക/ സന്യസ്ത ജൂബിലി ആഘോഷിക്കുന്ന ഫാ ജോണ് കൊള്ളന്നൂർ സിഎം ഐ, സിസ്റ്റർ കൃപ മരിയ സി എം സി, സിസ്റ്റർ ഷിബി ആൻഡ്രൂസ് എന്നിവരെയും പഠന-കല-കായിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ മികവു തെളിയിച്ച ഇടവകാംഗങ്ങളെയും ആദരിക്കും.
പത്രസമ്മേളനത്തിൽ കൂനംമൂച്ചി ഇടവക വികാരി റവ.ഡോ. ജോർജ് ചെറുവത്തൂർ, നടത്തു കൈക്കാരൻ എ. എൽ. ജെയിംസ്, പാരിഷ് ഹാൾ കണ്സ്ട്രക്ഷൻ കമ്മിറ്റി വർക്കിംഗ് ചെയർമാൻ പി. വി തോമസ്, പാരിഷ് ഹാൾ കണ്സ്ട്രക്ഷൻ കമ്മിറ്റി കണ്വീനർ ടി. ആർ ഡേവിസ്, ജോമി ജോണ്സൻ എന്നിവർ പങ്കെടുത്തു.