തൃശൂർ: ഞായറാഴ്ചകൾ പ്രവർത്തിദിനമാക്കുന്ന സർക്കാർ പ്രവണത ക്രൈസ്തവ വിശ്വാസ ജീവിതത്തെ തച്ചുടക്കാനുള്ള പടപുറപ്പാടായി കരുതേണ്ടിയിരിക്കുന്നുവെന്ന് തൃശൂർ അതിരൂപത കുടുംബ കൂട്ടായ്മ അഭിപ്രായപ്പെട്ടു. ഇന്ന് കത്തോലിക്ക മാനേജ്മെന്റ് സ്ഥാപനങ്ങൾ പ്രവർത്തിദിനമാക്കേണ്ടന്ന കെസിബിസി നിലപാടിനെ കുടുംബ കൂട്ടായ്മ സ്വാഗതം ചെയ്തു. തൃശൂർ അതിരൂപതയുടെ കീഴിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾ കെസിബിസിയുടെ സർക്കുലർ പ്രാവർത്തികമാക്കണമെന്നും അതിരൂപത കുടുംബ കൂട്ടായ്മ ആവശ്യപ്പെട്ടു.
എക്സിക്യൂട്ടിവ് യോഗത്തിൽ കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ഡെന്നി താണിക്കലിന്റെ അധ്യക്ഷനായി. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഷാന്റോ തലക്കോട്ടൂർ, ജനറൽ കണ്‍വീനർ പോൾ പാറയ്ക്കൽ, ജനറൽ സെക്രട്ടറി ഷിന്റോ മാത്യു, ട്രഷറർ ജീനീഷ് വടക്കുംഞ്ചേരി, ജോയിന്റ് കണ്‍വീനർമാരായ ജെയ്സണ്‍ മാണി, കേണൽ റെജീന ജെയിംസ്, ജോയിന്റ് സെക്രട്ടറിമാരായ ഷെറിൻ ഡേവീസ്, ഷൈനി ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.