കുന്നംകുളം: ചൊവ്വന്നൂർ സെന്റ് തോമസ് ദേവാലയത്തിൽ ധന്യനായ അഗസ്റ്റിൻ ജോണ് ഉൗക്കനച്ചന്റെ 66-ാം ശ്രാദ്ധാചരണത്തിനു തുടക്കമായി. ഇന്നലെ രാവിലെ 6.30ന് എരുമപ്പെട്ടി ഫൊറാന വികാരി ഫാ. ജോഷി ആളൂർ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് നവനാൾ കുർബാനയ്ക്കും തുടക്കമായി. പള്ളി വികാരി ഫാ. ജോജോ എടത്തിരുത്തി സഹകർമികനായി. ധന്യൻ അഗസ്റ്റിൻ ജോണ് ഉൗക്കനച്ചന്റെ 66-ാം ശ്രാദ്ധാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 18-ാമത് അഖില കേരള ചിത്രരചനാ മത്സരം (പെയിൻറിംഗ്) ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ചൊവ്വന്നൂർ സെന്റ് തോമസ് പാരിഷ് ഹാളിൽ നടക്കും.
എൽപി, യുപി, ഹൈസ്കുൾ എന്നി വിഭാഗങ്ങളിലായാണ് മത്സരം. വിജയികൾക്ക് ചൊവ്വന്നൂർ സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിൽ 13ന് ശ്രാദ്ധാചരണ ദിനത്തിൽ സമ്മാനിക്കും.
എൽപി, യുപി, ഹൈസ്കുൾ എന്നി വിഭാഗങ്ങളിലായാണ് മത്സരം. വിജയികൾക്ക് ചൊവ്വന്നൂർ സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിൽ 13ന് ശ്രാദ്ധാചരണ ദിനത്തിൽ സമ്മാനിക്കും.