പുന്നയൂർക്കുളം: ആതുരരംഗത്തും ജീവകാരുണ്യ രംഗത്തും പ്രവർത്തിക്കുന്ന പരൂർ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതുതായി നിർമിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് നടത്തുമെന്ന് ട്രസ്റ്റ് ചെയർമാൻ കുഞ്ഞുമുഹമ്മദ് ഹാജി വീട്ടിപറന്പിൽ, മറ്റു ഭാരവാഹികളായ മുസ്തഫ പരൂർ, പി.ഷംസുദ്ദീൻ ആറ്റുപുറം, ഷെരീഫ് പാണ്ടോത്തയിൽ, അഷറഫ് കീടത്തയിൽ, അബൂബക്കർ പാറയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
മൂന്നിനു കാലത്ത് 10നു കെട്ടിട ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിക്കും. തുടർന്ന് പരൂർ ഡ്രീംപാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ടി.എൻ.പ്രതാപൻ എംപി ഉദ്ഘാടനംചെയ്യും. എൻ.കെ.അക്ബർ എംഎൽഎ, ഓണംന്പിള്ളി മുഹമ്മദ് മൗലവി, റവ.ഡോ. ദേവസി പന്തല്ലൂർ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, വാടാനപ്പിള്ളി സെയ്യിദ് ഫസൽ തങ്ങൾ ഐദ്രൂസി, വെണ്മനാട് ടി.സി.അബൂബക്കർ മുസ്്ലിയാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഒട്ടേറെ ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ആശംസകൾ അർപ്പിക്കും.
രണ്ടിനു അസി. പ്രഫ. ഡോ. അരുണ്‍കുമാറിന്റെ മോട്ടിവേഷൻ ക്ലാസും നടക്കും.