+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്ക് റാ​ലി ഇ​ന്ന്

ചാ​ല​ക്കു​ടി: ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടെ​സ്ല സ്കാ​ൻ​സ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​റും ഹോ​ണ്ട ബി​ഗ് വിം​ഗ് തൃ​ശൂ​രും ചേ​ർ​ന്ന് ചാ​ല​ക്കു​ടി​യി​ൽ ഇ​ന്ന് രാവിലെ ഒന്പതിന് ​ബൈ​ക്ക്
ബൈ​ക്ക് റാ​ലി ഇ​ന്ന്
ചാ​ല​ക്കു​ടി: ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടെ​സ്ല സ്കാ​ൻ​സ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​റും ഹോ​ണ്ട ബി​ഗ് വിം​ഗ് തൃ​ശൂ​രും ചേ​ർ​ന്ന് ചാ​ല​ക്കു​ടി​യി​ൽ ഇ​ന്ന് രാവിലെ ഒന്പതിന് ​ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്നു.

ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ. സ​ന്തോ​ഷ് റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് റാ​ലി ടെ​സ്‌ല മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ന്പ​ല്ലൂ​ർ വ​ഴി ചി​മ്മി​നി ഡാ​മി​ൽ 12.30ന് ​സ​മാ​പിക്കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ത്ത് ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ൽ അ​ൾ​ട്രാ​സൗ​ണ്ട് ടെ​ക്നോ​ള​ജി യ​ന്ത്രം സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റു ആ​ല​പ്പാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ടെ​സ്ല സി​ഇ​ഒ അ​നൂ​പ് വ​ർ​ഗീ​സ്, മാ​നേ​ജ​ർ ജോ​ളി ജോ​ണ്‍​സ​ണ്‍, പി​ആ​ർ​ഒ സി​ബി​ൻ ദേ​വ​സി, ഇ​വീ​ൻ ചാ​ക്കോ, നി​ർ​മ​ൽ ഹ​രി​ദാ​സ്, സോ​നു ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു.