+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘ജോ​യോ​ർ​മ’ ഇന്ന്

കൊ​ടു​ങ്ങ​ല്ലൂ​ർ: ടി.​എ​ൻ. ജോ​യ് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘ജോ​യോ​ർ​മ’ എ​ന്ന പേ​രി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇന്ന് വൈ​കീ​ട്ട് 4.30ന് ​കൊ​ടു​ങ്ങ​ല്ലൂ​ർ പ​ണി​ക്കേ​ഴ്സ് ഹാ​ളി​ൽ ന​ട​ക്കും. അ​
‘ജോ​യോ​ർ​മ’ ഇന്ന്
കൊ​ടു​ങ്ങ​ല്ലൂ​ർ: ടി.​എ​ൻ. ജോ​യ് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘ജോ​യോ​ർ​മ’ എ​ന്ന പേ​രി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇന്ന് വൈ​കീ​ട്ട് 4.30ന് ​കൊ​ടു​ങ്ങ​ല്ലൂ​ർ പ​ണി​ക്കേ​ഴ്സ് ഹാ​ളി​ൽ ന​ട​ക്കും. അ​ഡ്വ.​വി.​എ​ൻ. ഹ​രി​ദാ​സി​ന്‍റെ ‘ഭ​ര​ണ​ഘ​ട​ന ഇ​ന്ത്യ​ൻ റി​പ​ബ്ലി​ക്കി​ന്‍റെ അ​തി​ജീ​വ​ന ച​രി​ത്രം’ എ​ന്ന പു​സ്ത​ക​ത്തെ അ​ധീ​ക​രി​ച്ചു​ള്ള സെ​മി​നാ​റി​ൽ ടി.​എ​ൻ. ജോ​യ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​കെ. ശ്രീ​രാ​മ​ൻ അ​ധ്യ​ക്ഷ​നാ​കും. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ, ഡോ. ​രേ​ഖ രാ​ജ്, അ​ഡ്വ. ഹ​രീ​ഷ് വാ​സു​ദേ​വ​ൻ, അ​ഡ്വ.​പി.​എം ആ​തി​ര, അ​ഡ്വ.​വി.​എ​ൻ. ഹ​രി​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ക്കും. ടി.​എ​ൻ. ജോ​യി​യു​ടെ ജീ​വി​ത​സ​മ​ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫാ​സി​സ​ത്തെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ ആ​യു​ധ​മാ​യ ഭ​ര​ണ​ഘ​ട​ന​യെ സം​ബ​ന്ധി​ച്ച സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കെ.​എം. ഗ​ഫൂ​ർ, അ​ഡ്വ. അ​ഷ​റ​ഫ് സാ​ബാ​ൻ, അ​ഡ്വ.​ടി.​കെ. പ്ര​ഭാ​ക​ര​ൻ, കെ.​എം. മാ​ഹി​ൻ, യു.​ടി. പ്രേം​നാ​ഥ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.