ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ സംഗമഗ്രാമ മാധവന്റെ അപ്രകാശിത ഗ്രന്ഥം കണ്ടെത്തി പ്രസിദ്ധപ്പെടുത്തി. സെന്റ് ജോസഫ്സ് കോളജിലെ പുരാരേഖാ ഗവേഷണ കേന്ദ്രമാണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.
സംഗമഗ്രാമ മാധവന്റെ ലഗ്നപ്രകരണത്തിന്റെ താളിയോലകളാണ് പ്രകാശിതമായത്. സംഗമഗ്രാമ മാധവന്റെ ജീവിതവും സംഭാവനകളുമായി ബന്ധപ്പെട്ട ഗവേഷണത്തിനിടയിലാണ് ഇവ കണ്ടെത്തിയത്. ബ്രിട്ടീഷ് ലൈബ്രറി വെബ്സൈറ്റിലാണ് ഈ രേഖകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭാരതത്തിൽ നിന്നുള്ള ഗണിത, ജ്യോതിശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവൻ പതിനാലാം നൂറ്റാണ്ടിൽ കല്ലേറ്റുംകരയിലെ ഇരിഞ്ഞാടപ്പിള്ളി മനയിൽ ജീവിച്ചിരുന്നതായാണ് വിശ്വസിക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ എട്ടു പുസ്തകങ്ങളിൽ സ്ഫുടചന്ദ്രാപ്തിയും വേണ്വാരോഹവും മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളു. ലഗ്നപ്രകരണത്തിന്റെ ഏതാനും ഭാഗങ്ങൾ ഒരു പഴയ നോട്ടുപുസ്തകത്തിൽ പകർത്തിയ നിലയിൽ ഇതേ ഗവേഷണ സംഘം മുന്പ് കണ്ടെത്തിയിരുന്നു.
ഇപ്പോൾ ലഭ്യമായിരിക്കുന്നത് താളിയോലകളാണ്. ഇരിങ്ങാടപ്പിള്ളി മനയിൽ നടത്തിയ ഗവേഷണ ഫലമായി വട്ടെഴുത്തിലുള്ള ഒരു ശിലാലിഖിതവും ഇവർ കണ്ടെത്തിയിരുന്നു. താളിയോലകളടങ്ങിയ പുരാരേഖാ സഞ്ചയത്തിന്റെ സംരക്ഷണത്തിനായി ബ്രിട്ടീഷ് ലൈബ്രറി നൽകുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ താളിയോലകൾ പ്രസിദ്ധപ്പെടുത്തിയത്.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് മലയാള വിഭാഗം അധ്യാപിക ലിറ്റി ചാക്കോ ആണ് ഈ ഗവേഷണ പദ്ധതികൾക്കു നേതൃത്വം നൽകുന്നത്. കാലിക്കറ്റ് സർവകലാശാലയിലെ ഡോ.ഇ.എം. അനീഷ്, എംജി സർവകലാശാലയിലെ ഡോ. ഷാരൽ റിബല്ലോ, മുൻ ഗണിതശാസ്ത്ര വിഭാഗം അധ്യക്ഷ ഡോ.എൻ.ആർ. മംഗളാംബാൾ എന്നിവരും എസ്. സോന, റോസി ചാണ്ടി, എൽസ ദേവസി എന്നിവരും ഈ ഗവേഷണപദ്ധതിയുടെ ഭാഗമാണ്. പെരുവനം കുന്നത്തൂർ പടിഞ്ഞാറേടത്ത് മന, കല്ലേറ്റുംകര ഇരിങ്ങാടപ്പിള്ളി മന എന്നിവിടങ്ങളിലെ ഇരുപതിനായിരത്തോളംവരുന്ന പുരാരേഖാ സഞ്ചയം ഇവർ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു ഡിജിറ്റൈസ് ചെയ്ത് ഉടമസ്ഥർക്കു തിരിച്ചേൽപിച്ചു. ഈ രേഖകൾ ഗവേഷകരുൾപ്പെടെ ഏവർക്കും സൗജന്യമായി ലഭ്യമായിരിക്കും. രേഖകൾ അതാതിടങ്ങളിൽ ഉടമസ്ഥരുടെ തന്നെ നിയന്ത്രണത്തിൽ വച്ചുകൊണ്ട് റിസർച്ചിനുവേണ്ടി ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2018 മുതൽ മാനുസ്ക്രിപ്റ്റ് പ്രിസർവേഷൻ ആൻഡ് ഡിജിറ്റൈസേഷൻ സെന്റർ(എംആർപിസി) കോളജിലുണ്ട്.