+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശി​ല്പ​ശാ​ല​യ്ക്ക് തു​ട​ക്കം

ഇ​രി​ങ്ങാ​ല​ക്കു​ട: എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യ ഐ ​ട്രി​പ്പി​ൾ ഇ​യു​ടെ കൊ​ച്ചി സ​ബ് സെ​ക്ഷ​ൻ സം​സ്ഥാ​ന ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന വ​ർ​ക്ക് േഷാ​പ്പ
ശി​ല്പ​ശാ​ല​യ്ക്ക്    തു​ട​ക്കം
ഇ​രി​ങ്ങാ​ല​ക്കു​ട: എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യ ഐ ​ട്രി​പ്പി​ൾ ഇ​യു​ടെ കൊ​ച്ചി സ​ബ് സെ​ക്ഷ​ൻ സം​സ്ഥാ​ന ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന വ​ർ​ക്ക് േഷാ​പ്പി​ന് ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ തു​ട​ക്ക​മാ​യി.

ഡ്രോ​ണ്‍ ടെ​ക്നോ​ള​ജി, റോ​ബോ​ട്ടി​ക്സ് എ​ന്നി​വ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന ശി​ല്പ​ശാ​ല​യി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഐ ​ട്രി​പ്പി​ൾ ഇ ​കൊ​ച്ചി സ​ബ് സെ​ക്ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ.​എം.​വി. രാ​ജേ​ഷ് ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രൈ​സ്റ്റ് സെ​ന്‍റ​ർ ഫോ​ർ ഇ​ന്ന​വേ​ഷ​ൻ ആ​ൻ​ഡ് ഓ​പ്പ​ണ്‍ ലേ​ണിം​ഗ് ഡ​യ​റ​ക്ട​ർ സു​നി​ൽ പോ​ൾ, സ​ർ​ഫ് ഇ​ല​ക്ട്രി​ക് ആ​ൻ​ഡ് മൊ​ബി​ലി​റ്റി സി​ഇ​ഒ കെ.​എ​സ്. സാ​യ​ന്ത് എ​ന്നി​വ​രാ​ണ് ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്. ഐ ​ട്രി​പ്പി​ൾ ഇ ​സ്റ്റു​ഡ​ന്‍റ് ആ​ക്ടി​വി​റ്റി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​യു​വ​രാ​ജ് വേ​ലു​സാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​. ഫാ. ​ആ​ന്‍റ​ണി ഡേ​വി​സ്, ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. ഓ​സ്റ്റി​ൻ, ഫ്രാ​ങ്കോ ഡി.​ആ​ല​പ്പാ​ട്ട്, അ​ഫ്സി ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.