കൊടകര: വട്ടേക്കാട് ശ്രീദക്ഷിണാമൂർത്തി വിദ്യാപീഠം നവഗ്രഹ ക്ഷേത്രത്തിലെ വിജയദശമി ആഘോഷവും ദക്ഷിണാമൂർത്തി പഞ്ചലോഹ മഹാശിവലിംഗ പ്രതിഷ്ഠയും ഇന്നു മുതൽ അഞ്ചുവരെ വിവിധ ചടങ്ങുകളോടെ നടക്കുമെന്ന് ക്ഷേത്രം ആചാര്യൻ തപോവനം അശ്വനി ദേവ് തന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. നാലിന് വൈകീട്ട് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്ന് പഞ്ചലോഹ ശിവലിംഗം രഥഘോഷയാത്രയുടെ അകന്പടിയോടെ കൊടകരയിലെ പൂനിലാർക്കാവ്, ഈശ്വരമംഗലം ,പുത്തൂക്കാവ്, ചെറുകുന്ന്, കണ്ടംകുളങ്ങര, കാവനാട് ക്ഷേത്രങ്ങളിൽ പൂജിച്ച് വാദ്യമേളങ്ങളുടെ അകന്പടിയോടെ ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ എത്തിക്കും. അഞ്ചിന് രാവിലെ ഏഴരക്കും എട്ടിനും മധ്യേയുള്ള മുഹൂർത്തത്തിൽ പ്രതിഷ്ഠ നടത്തും. ഐ.വി. ചന്ദ്രൻ, രെഞ്ജു ഞാറ്റുവെട്ടി, പ്രവീണ്‍ കോരനാടൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.