കൊരട്ടി: സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കീഴിലുള്ള ദേവമാതാ ഹോസ്പിറ്റലിൽ ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് നടപ്പിലാക്കിയ പുതിയ ഡയാലിസിസ് സെന്ററിന്റെ കൂദാശകർമം വികാരി ഫാ. ജോസ് ഇടശേരിയും ഫാ. ഡേവിസ് ചിറമേലും ചേർന്ന് നിർവഹിച്ചു.
തുടർന്ന് ഫാ. ഡേവിസ് ചിറമേൽ വൃക്ക ദാനം ചെയ്തതിന്റെ പതിമൂന്നാം വാർഷികവും ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനവും നടന്നു. പൊതുയോഗം സിനിമാതാരം വിനോദ് കോവൂർ ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് ഇടശേരി അധ്യക്ഷനായി. വൃക്കദാനത്തിന്റെ പതിമൂന്നാം വാർഷികത്തിൽ നിർധനരായ 13 വൃക്കരോഗികൾക്ക് ഉള്ള ഡയാലിസിസ് കിറ്റും സാന്പത്തിക സഹായത്തിനു ചെക്കും പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജുവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിലും ചേർന്ന് നിർവഹിച്ചു.
വിവിധ സംഘടനാ പ്രതിനിധികൾ ഫാ. ഡേവിസ് ചിറമേലിനെ പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു. വാർഡ് മെന്പർ ജെയ്നി ജോഷി, ട്രസ്റ്റ് ചെയർമാൻ രാജൻ തോമസ്, ചീഫ് കോർഡിനേറ്റർ സജി ജോർജ് വെളിയത്ത്, മാനേജിംഗ് ട്രസ്റ്റി സി.വി. ജോസ്, സുപ്രീം കോടതി അഡ്വ. ജോർജ്, അഡ്വ. രാജേഷ് കുമാർ, ഹോസ്പിറ്റലിൽ ചീഫ് ഫിസിഷ്യൻ ഡോ. മല്ലികാർജുന റെഡി, ട്രസ്റ്റിമാരായ ജോഫി നാൽപ്പാട്ട്, നിജു ജോയ് എന്നിവർ പ്രസംഗിച്ചു.