തൃശൂർ: "പകൽ വീട്ടി'ൽ 70 കഴിഞ്ഞവർക്ക് അംഗത്വം നഷ്ടപ്പെടുത്തിയ കോർപറേഷൻ ഉത്തരവിനെതിരെ നല്കിയ ഹർജിയിൽ കോർപറേഷൻ സെക്രട്ടറിക്ക് സമൻസ്.പൊതുപ്രവർത്തകനും പകൽ വീട് അംഗവുമായ ടോമി ഒല്ലൂക്കാരൻ തൃശൂർ മുനിസിഫ് കോടതിയിൽ നല്കിയ പരാതിയിലാണ് സമൻസ് അയച്ചിരിക്കുന്നത്.
കോർപറേഷൻ ഒല്ലൂർ സോണിലെ പകൽ വീട് നിർത്തരുതെന്നും 56 മുതൽ 80 വയസുവരെ അംഗത്വം നല്കണമെന്നും ഹർജിയിൽ പറയുന്നു. ജൂലൈ അഞ്ചിനാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. നവംബർ 18നു ഹാജരാകാനാണു സമൻസ് അയച്ചിരിക്കുന്നത്.