+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ശി​ൽ​പ​ശാ​ല

തൃ​ശൂ​ർ: തൃ​ശൂ​ർ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നും ആ​ർ​ക്കി​ടെ​ക്ട് എ​ൻ​ജി​നി​യേ​ഴ്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ൽ​പ​ശാ​ല (എ​ൻ​ജി​നീ​യ​റിം​ഗ് പെ​ർ​ഫെ​ക്ഷ​ൻ ഇ​ൻ ഡി​മോ​
മാ​നേ​ജ്മെ​ന്‍റ്  അ​സോ​സി​യേ​ഷ​ൻ ശി​ൽ​പ​ശാ​ല
തൃ​ശൂ​ർ: തൃ​ശൂ​ർ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നും ആ​ർ​ക്കി​ടെ​ക്ട് എ​ൻ​ജി​നി​യേ​ഴ്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ൽ​പ​ശാ​ല (എ​ൻ​ജി​നീ​യ​റിം​ഗ് പെ​ർ​ഫെ​ക്ഷ​ൻ ഇ​ൻ ഡി​മോ​ളി​ഷ​ൻ ഓ​ഫ് നോ​യി​ഡ ട്വി​ൻ ട​വ​ർ) നാ​ളെ മൂ​ന്നി​ന് വൈ​കീ​ട്ട് 6.30ന് ​ഹോ​ട്ട​ൽ ജോ​യ്സ് പാ​ല​സി​ൽ​വ​ച്ച് ന​ട​ക്കും.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ലെ ഇ​ര​ട്ട ട​വ​ർ സ്ഫോ​ട​ന​ത്തി​ലൂ​ടെ ത​ക​ർ​ത്ത​തി​നെ​ക്കു​റി​ച്ച് അ​ഡ്വാ​ൻ​സ്ഡ് ക​ണ്‍​സ്ട്ര​ക്ഷ​ൻ ടെ​ക്നോ​ള​ജി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മോ​ഹ​ൻ രാ​മ​നാ​ഥ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ട​ങ്ങി​ൽ എ​ഇ​എ പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ് മേ​നോ​ൻ അ​ധ്യ​ക്ഷ​നാ​കു​മെ​ന്ന് ടി​എം​എ സെ​ക്ര​ട്ട​റി സി.​എ. മ​നോ​ജ് കു​മാ​ർ അ​റി​യി​ച്ചു.