കരുവാരകുണ്ട്: വനിതാ ലീഗ് കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി നേതൃക്യാന്പ് നടത്തി. സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ക്യാന്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു.സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായാണ് നേതൃക്യാന്പ് സംഘടിപ്പിച്ചത്. ചടങ്ങിൽ വനിതാ ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.ആയിശ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സുഹ്റ മന്പാട്, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്് ഷിബു മീരാൻ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു.
വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പൊറ്റയിൽ ആയിശ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, ജില്ലാ പഞ്ചായത്തംഗം വി.പി. ജസീറ, എൽ.ടി.ഫൗസിയ, പി.കെ.നാസർ, എം.കെ.മുഹമ്മദാലി, കെ.സുഫൈറ, ഐ.ടി. സാജിത, കെ.ഷംന, സ്മിത അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.