കോതമംഗലം: കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് കോതമംഗലത്ത് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാളെ ഉച്ചകഴിഞ്ഞ് രണ്ടുവരെ പിഒ ജംഗ്ഷൻ മുതൽ കോഴിപ്പിള്ളി ജംഗ്ഷൻ വരെ ഇരുവശത്തേക്കും വാഹന ഗതാഗതവും റോഡിനു വശങ്ങളിലുള്ള പാർക്കിംഗും നിരോധിച്ചതായി പോലീസ് അധികൃതർ അറിയിച്ചു.
ഹൈറേഞ്ച് ഭാഗത്തുനിന്നും പെരുന്പാവൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കോഴിപ്പിള്ളി തങ്കളം ബൈപ്പാസ് റോഡുവഴി തങ്കളം ജംഗ്ഷൻ എത്തുന്നതിനു മുന്പ് ആലുംമാവ് കുരൂർ റോഡിൽക്കൂടി തൃക്കാരിയൂർ റോഡിൽ പ്രവേശിച്ച് തങ്കളം സണ്ഡേ സ്ക്കൂളിന് സമീപമുള്ള ആലുംമാവ് ജംഗ്ഷനിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുഴിയിലെത്തി പെരുന്പാവൂർ ഭാഗത്തേക്ക് പോകണം.
ചെറിയ വാഹനങ്ങൾ കോഴിപ്പിള്ളി-തങ്കളം ബൈപ്പാസ് റോഡിലെ മലയിൻകീഴ് ജംഗ്ഷനിൽനിന്നും വലത്തോട്ട് തിരിഞ്ഞ് ബ്ലോക്ക് ഓഫീസ് റോഡിലൂടെ തൃക്കാരിയൂരിൽ വഴി നെല്ലിക്കുഴിയിലെത്തിയും പോകേണ്ടതാണ്. ഹൈറേഞ്ച് ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേക്കുളള വാഹനങ്ങൾ കോഴിപ്പിള്ളി-തങ്കളം ബൈപ്പാസ് റോഡുവഴി തങ്കളം ജംഗ്ഷനിലെത്തി എ.എം റോഡ് ക്രോസ് ചെയ്ത് നേരെ എം.എ കോളജ് റോഡുവഴി വിമലഗിരി ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ടതാണ്.
പെരുന്പാവൂർ ഭാഗത്തു നിന്നും ഹൈറേഞ്ച്, ഭൂതത്താൻകെട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾ തങ്കളം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് തങ്കളം കോഴിപ്പിള്ളി ബൈപ്പാസ് റോഡു വഴി പോകേണ്ടതാണ്. മൂവാറ്റുപുഴ ഭാഗത്തു നിന്നും ഹൈറേഞ്ച്, ഭൂതത്താൻകെട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വിമലഗിരി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് തങ്കളം എം.എ കോളജ് റോഡു വഴി തങ്കളം ജംഗ്ഷനിലെത്തി എഎം റോഡ് ക്രോസ് ചെയ്ത് നേരെ തങ്കളം കോഴിപ്പിള്ളി ബൈപ്പാസ് റോഡു വഴി പോകേണ്ടതാണ്.
മൂവാറ്റുപുഴയിൽനിന്നും ഹൈറേഞ്ച് ഭാഗത്തേക്കും തിരിച്ചുമുള്ള ദീർഘദൂര യാത്ര വാഹനങ്ങൾ പുതുപ്പാടി വാരപ്പെട്ടി അടിവാട് ഊന്നുകൽ റോഡിൽക്കൂടി പോകേണ്ടതാണ്. അടിവാട് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്കും തിരിച്ചും പോകുന്ന ഹെവി വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ ജല അഥോറിറ്റി എം.എ കോളജ് റോഡിലൂടെ പോകേണ്ടതാണ്. ഹൈറേഞ്ച്, ചേലാട് ഭാഗത്തുനിന്നു കോതമംഗലത്ത് സർവീസ് അവസാനിപ്പിക്കുന്ന കെഎസ്ആർടിസി സ്വകാര്യ ബസുകൾ അരമനപ്പടി ബൈപ്പാസ് ജംഗ്ഷനിൽ ആളെ ഇറക്കി ബൈപ്പാസ് റോഡിന്റെ കിഴക്കു ഭാഗത്ത് പാർക്ക് ചെയ്യേണ്ടതും പെരുന്പാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ കോഴിപ്പിള്ളി-തങ്കളം ബൈപ്പാസ് റോഡു വഴി പോകേണ്ടതുമാണ്.
പെരുന്പാവൂർ ഭാഗത്തുനിന്നു കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന കെഎഐസ്ആർടിസി, സ്വകാര്യ ബസുകൾ നങ്ങേലിപ്പടിയിൽനിന്നും വലത്തോട്ട് തിരിഞ്ഞ് തങ്കളം കാക്കനാട് റോഡിലൂടെ നാലുവരി പാത അവസാനിക്കുന്നിടത്ത് ആളെ ഇറക്കി അവിടെനിന്നു തന്നെ ട്രിപ്പ് ആരംഭിക്കേണ്ടതുമാണ്.
തൃക്കാരിയൂർ ഭാഗത്തുനിന്നും കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ തങ്കളം ബസ് സ്റ്റാൻഡിൽ ആളെ ഇറക്കി അവിടെനിന്നു തന്നെ ട്രിപ്പ് ആരംഭിക്കേണ്ടതുമാണ്. മൂവാറ്റുപുഴ ഭാഗത്തുനിന്നും കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ തങ്കളം എം.എ കോളജ് റോഡു വഴി വന്ന് തങ്കളം കാക്കനാട് റോഡിൽ നാലുവരി പാത അവസാനിക്കുന്നിടത്ത് ആളെ ഇറക്കി അവിടെനിന്നു ട്രിപ്പ് ആരംഭിക്കേണ്ടതാണ്.
പാർക്കിംഗ് ക്രമീകരണങ്ങൾ ഒരുക്കി
കോതമംഗലം: കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് കോതമംഗലത്ത് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാളെ ഉച്ചകഴിഞ്ഞ് രണ്ട് വരെ പ്രത്യേക പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വലിയ വാഹനങ്ങൾ തങ്കളം-കാക്കനാട് റോഡിന്റെ ഇരുവശങ്ങളിലും വാഹന ഗതാഗതത്തിന് തടസം വരാത്തവിധം പാർക്ക് ചെയ്യേണ്ടതും ചെറിയ വാഹനങ്ങൾ തങ്കളം-കോഴിപ്പിള്ളി ബൈപ്പാസ് റോഡിന്റെ വടക്കരികിൽ പാർക്കിംഗിനായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലും മലയിൻകീഴിനും അരമനപ്പടിക്കും ഇടയിലുള്ള പാർക്കിംഗ് ഏരിയയിലും സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയുടെ കോന്പൗണ്ടിലും കിഴക്കു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ശോഭന സ്കൂൾ ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യേണ്ടതാണ്. തങ്കളം-കോഴിപ്പിള്ളി ബൈപ്പാസ് റോഡിന്റെ തെക്കുഭാഗത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.