കൂത്താട്ടുകുളം: ഗവ. യുപി സ്കൂളിൽ സ്പോർട്സ് അക്കാദമിയും ഫുട്ബോൾ പരിശീലനവും തുടങ്ങി. കുട്ടികളിലെ കായിക ശേഷികൾ കണ്ടെത്തി അനുയോജ്യമായ കായിക മേഖലയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് അക്കാദമി പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.
സ്കൂളിലെ കളിസ്ഥലത്തിന്റെ പരിമിതി മൂലം കൂത്താട്ടുകുളം ഹൈസ്കൂൾ മൈതാനമാണ് പരിശീലനത്തിനായി ഉപയോഗപ്പെടുത്തുന്നത്. 90 കുട്ടികളാണ് ഫുട്ബോൾ പരിശീലനത്തിനെത്തുന്നത്. നഗരസഭാധ്യക്ഷ വിജയ ശിവൻ സ്പോർട്സ് അക്കാദമി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ പരിശീലനം ഫുട്ബോൾ താരം നെറ്റോ ബെന്നി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ലിനു മാത്യു അധ്യക്ഷത വഹിച്ചു. പരിശീലകൻ മാത്യു ഏബ്രഹം, പ്രധാനാധ്യാപകൻ എ.വി. മനോജ്, എസ്. അഭിജിത്, വി.എസ്. ശ്യാംലാൽ, സി.പി. രാജശേഖരൻ, മനോജ് കരുണാകരൻ, ഹണി റെജി, എലിസബത്ത് പോൾ, കെ. ഗോപിക, എൻ.എം. ഷീജ എന്നിവർ പ്രസംഗിച്ചു.