കോതമംഗലം: കോഴിപ്പിളളി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് ടി.പി. മർക്കോസ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം സംഘത്തിൽ പാൽ നൽകിയ ക്ഷീര കർഷകരുടെ കുട്ടികളിൽ പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അന്നാ ബേബി, എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പി.എ. അനന്തകൃഷണൻ എന്നിവർക്ക് കാഷ് അവാർഡും മൊമന്റോയും നൽകി.
കഴിഞ്ഞ വർഷം സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനുള്ള കാഷ് അവാർഡ് കുന്പപ്പിള്ളി ചാക്കോയ്ക്ക് നൽകി ആദരിച്ചു. ജോണി പോൾ പുളിന്തടം, സെക്രട്ടറി ലിജോ മാത്യു ജോർജ് എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ വർഷം സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനുള്ള കാഷ് അവാർഡ് കുന്പപ്പിള്ളി ചാക്കോയ്ക്ക് നൽകി ആദരിച്ചു. ജോണി പോൾ പുളിന്തടം, സെക്രട്ടറി ലിജോ മാത്യു ജോർജ് എന്നിവർ പ്രസംഗിച്ചു.