മൂവാറ്റുപുഴ: സിപിഐ ആവോലി ലോക്കൽ കമ്മിറ്റിയംഗവും പഞ്ചായത്തംഗവുമായ കെ.കെ. ശശിയെയും സഹോദരൻ ഓൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറി കെ.കെ. രാജനെയും വീട് കയറി ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗം സിബിൾ സാബുവിന്റെ അധ്യക്ഷതയിൽ രണ്ടാർ കോട്ടപ്പുറം കവലയിൽ പ്രതിഷേധ യോഗം സിപിഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടേറിയേറ്റംഗം വിൻസൻ ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു. എൻ.പി. പോൾ, കെ.ഇ. ഷാജി, ജോർജ് മുണ്ടക്കൻ, കെ.ഇ. മജീദ്, എം.കെ. അജി, കെ.ബി. നിസാർ, മുഹമ്മദ് ബിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.