കോതമംഗലം: ലയണ്‍സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയും കോതമംഗലം ഗ്രേറ്റർ ലയണ്‍സ് ക്ലബിന്റെയും നേതൃത്വത്തിൽ കോതമംഗലം സെന്റ് ജോസഫ്സ് (ധർമഗിരി) ആശുപത്രി കോന്പൗണ്ടിൽ നിർധന കുടുംബത്തിന് സഹായമായി കോഫി വെൻഡിംഗ് മെഷീൻ സ്ഥാപിച്ചു. കാപ്പി പൊടിയും പഞ്ചസാരയും ഉൾപ്പെടെയുള്ളവ ക്ലബ് സൗജന്യമായി നൽകും. കാപ്പി വിറ്റ് കിട്ടുന്ന തുക കുടുംബത്തിന് ഉപകരിക്കും വിധമാണ് പദ്ധതി. ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ ജോസഫ് മനോജ് അധ്യക്ഷത വഹിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഭയ, പ്രഫ. സാംസണ് തോമസ്, അനി മനോജ്, ബേബി മാത്യു, ജോസ് മംഗളി, മാത്യു ജോസഫ്, ബിമൽനാഥ്, ബോബി പോൾ, ക്ലബ് പ്രസിഡന്റും സോണ്‍ ചെയർമാനുമായ കെ.സി. മാത്യൂസ് എന്നിവർ പ്രസംഗിച്ചു. വൈകുന്നേരം ആറു മുതൽ രാത്രി ഒന്ന് വരെയാണ് പ്രവർത്തന സമയം. ലയണ്‍സ് പ്രവർത്തകരും ആശുപത്രി ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.