മൂവാറ്റുപുഴ: ലഹരി വിമുക്ത കാന്പയിന്റെ ഭാഗമായി മൂവാറ്റുപുഴ നിർമല കോളജിൽ ലഹരി വിമുക്ത കാന്പസ് പരിപാടിക്ക് തുടക്കമായി. കോളജിന്റെ എൻഎസ്എസ് യൂണിറ്റും ആന്റി നാർക്കോട്ടിക് സെല്ലും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് എസ്ഐ സി.പി. ബഷീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. ബർസാർ റവ. ഡോ. ജസ്റ്റിൻ കണ്ണാടൻ, അസിസ്റ്റന്റ് എസ്ഐ സിബി അച്യുതൻ, പ്രോഗ്രാം ഓഫീസർമാരായ ബി. രാജേഷ് കുമാർ, സംഗീത നായർ, നേച്ചർ ക്ലബ് കോ ഓർഡിനേറ്റർ ജിജി കെ. ജോസഫ്, വോളണ്ടിയർ സെക്രട്ടറിമാരായ കെ.ആർ. ദേവസേനൻ, ആവണി ആർ. നായർ എന്നിവർ പ്രസംഗിച്ചു.