തിരുമാറാടി: സംഗീതിക തിരുമാറാടിയുടെ നേതൃത്വത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സംഗീത ആരാധനയും ഭക്തി ഗാനമേളയും സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം ആറിന് എടപ്ര ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഗീതാരാധന നടക്കും. എം.എസ്. സുശീലാമണി, അഞ്ജു രതീഷ്, വീണ അനൂപ്, രജിത വേണുഗോപാൽ, രശ്മി സുധീഷ്, സേതു ലക്ഷ്മി, താമരക്കാട് വിഷ്ണു നന്പൂതിരി, തലനാട് മനു, അയ്മനം രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും. നാളെ വൈകുന്നേരം അഞ്ചിന് സംഗീതികാ ഹാളിൽ ഭക്തി ഗാനമേള.