കൊച്ചി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി എംജി റോഡ് മെട്രോ സ്റ്റേഷനു മുന്നില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ ഹൈബി ഈഡന് എംപി അനാഛാദനം ചെയ്തു. കെഎംആര്‍എല്‍ ഡയറക്ടര്‍ സിസ്റ്റംസ് ഡി.കെ. സിന്‍ഹ, ഡയറക്ടര്‍ പ്രോജക്ട്സ് ഡോ. എം.പി. രാംനവാസ് വയോജന ദിനത്തില്‍ ആദ്യ മെട്രോ യാത്രയ്ക്കെത്തിയ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ നിന്നുള്ള 150 വയോധികര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്.
ചെട്ടിയാകുന്നേല്‍ ഗ്രൂപ്പാണ് പ്രതിമയുടെ നിര്‍മാണ ചെലവ് വഹിച്ചിരിക്കുന്നത്. ഐസോ റെസിന്‍ ഫൈബര്‍ ഗ്ലാസ് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന പ്രതിമയുടെ ഉയരം 4.5 അടിയാണ്. സ്തൂപത്തിന് അഞ്ചടിയാണ് ഉയരം. മൂന്നുമാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയായത്. കേരള ഗ്രാമവികസന സാനിറ്റേഷന്‍ സൊസൈറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ചെട്ടിയാകുന്നേല്‍ ഗ്രൂപ്പ് മേധാവി സാന്റി അഗസ്റ്റിന്, കേരള ഗ്രാമവികസന സാനിറ്റേഷന്‍ സൊസൈറ്റി ഡയറക്ടര്‍ സുഭാഷ്, എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. മാര്ട്ടിന് അഴിക്കകത്ത്, ബാങ്ക് ഓഫ് ബറോഡ സോണല്‍ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.