കൊച്ചി: വർധിച്ചു വരുന്ന ലഹരി ഭീകരതക്കെതിരെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിലെ വുമൺ വെൽഫയർ സർവീസസ് നടത്തിയ അമ്മ വിളക്ക് പ്രോഗ്രാം ഫാ. ജോൺ പൈനുങ്കൽ ഉദ്ഘാടനം ചെയ്തു. പള്ളിക്ക് മുന്നിൽ അണിനിരന്ന അമ്മമാർ ലഹരിക്കെതിരെ ദീപം തെളിച്ചു. വുമൺ വെൽഫയർ സർവീസസ് പ്രസിഡന്റ് മോളി പോളി കണ്ണൂക്കാടൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു.ഫാ.ജോബിഷ് പാണ്ടിയാമാക്കിൽ , പാലാരിവട്ടം സബ് ഇൻസ്പെക്ടർ കെ.എം അഷറഫ്, "യോദ്ധാവ് " ജില്ലാ കോ-ഓർഡിനേറ്റർ പി. ബാബു ജോൺ , മദർ സിസ്റ്റർ ആനീസ് , ട്രസ്റ്റി ആന്റണി പുത്തനങ്ങാടി , ജനറൽ സെക്രട്ടറി കുഞ്ഞമ്മ തങ്കച്ചൻ , റോസിലന്റ് ആന്റണി, ത്രേസ്യാമ്മ പോൾ , ഓമന സെബാസ്റ്റ്യൻ, ലിംസി ജോർജ് എന്നിവർ പ്രസംഗിച്ചു.