+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ക്ഷേ​പ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച് നൈ​പു​ണ്യ കോ​ള​ജ്

അ​ങ്ക​മാ​ലി: പൊ​ങ്ങം നൈ​പു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ലെ കോ​മേ​ഴ്സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും ക​റു​കു​റ്റി ഗ്രാ​മ പ​ഞ്ചാ​യ​ത്തും സം​യു​ക്
നി​ക്ഷേ​പ ബോ​ധ​വ​ത്ക​ര​ണം  സം​ഘ​ടി​പ്പി​ച്ച് നൈ​പു​ണ്യ കോ​ള​ജ്
അ​ങ്ക​മാ​ലി: പൊ​ങ്ങം നൈ​പു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ലെ കോ​മേ​ഴ്സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും ക​റു​കു​റ്റി ഗ്രാ​മ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി സാ​മ്പ​ത്തി​ക നി​ക്ഷേ​പ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ക​റു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​ന​വും അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ച ച​ട​ങ്ങി​ൽ കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ റ​വ. ഡോ. ​കെ.​ജെ. പോ​ള​ച്ച​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മി​നി ഡേ​വി​സ്, ജി​ജോ പോ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

സ്റ്റു​ഡ​ന്‍റ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഹ​ന്ന ജോ​സ​ഫ്, ആ​ൽ​ഫി​ൻ ജോ​യ് എ​ന്നി​വ​ർ വി​ഷ​യ​ങ്ങ​ൾ​ക്ക് ആ​മു​ഖം ന​ൽ​കി. നൈ​പു​ണ്യ കോ​ള​ജി​ലെ കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. മാ​ത്യു ജോ​സ് “വി​വി​ധ ത​ര​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക നി​ക്ഷേ​പ​ങ്ങ​ൾ” എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചും കോ​മേ​ഴ്സ് വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ഇ.​എ​സ്. ജ​ലേ​ന്ദ്ര​ൻ “സാ​മ്പ​ത്തി​ക നി​ക്ഷേ​പ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം” എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.