കാലടി: സിഐസിഎസ്ഇ ദേശീയതലത്തിൽ നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാനമായി ജ്ഞനോദയ സെൻട്രൽ സ്കൂൾ. 20 കിലോഗ്രാമിൽ താഴെ നടന്ന മത്സരത്തിൽ ആന്റോൺ സെബാസ്റ്റ്യൻ കേരളത്തിന് വേണ്ടി ആദ്യ സ്വർണ മെഡൽ സ്വന്തമാക്കി. 40-45 കിലോഗ്രാം വിഭാഗത്തിൽ നടന്ന മത്സരത്തിൽ സാംസൺ തോമസ് വെങ്കല മെഡൽ നേടി. 55-60 കിലോഗ്രാം വിഭാഗത്തിൽ മാസ്റ്റർ മാസ്റ്റർ ജെസ്ഫിൻ ജിനോയ് മത്സരിച്ചു. കേരളത്തിനു തന്നെ അഭിമാനമായി മാറിയ താരങ്ങൾക്കായി പ്രിൻസിപ്പൽ സിസ്റ്റർ ഉദയ തെരേസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
സ്വീകരണ ചടങ്ങിൽ ലോക്കൽ മാനേജർ സിസ്റ്റർ ജയ റോസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഉദയ തെരെസ്, പിടിഎ പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, അധ്യാപക പ്രതിനിധി വി.ആർ. രമ്യ, ക്രിസ്റ്റ ഷിബു എന്നിവർ സംസാരിച്ചു. കരാട്ടെ മാസ്റ്റർ മാർട്ടിനെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന മറ്റു കോച്ചിംഗ് ടീം അംഗങ്ങളെയും പ്രേത്യേകം അനുമോദിച്ചു.